മാനിനെ വരിഞ്ഞ് മുറുക്കി വിഴുങ്ങാന്‍ ഒരുങ്ങുന്ന പെരുപാമ്പ്, പിന്നീട് ഇങ്ങനെ ആയി | Viral Video

സോഷ്യല്‍ മീഡിയയില്‍ നമ്മെ അതിശയിപ്പിക്കുന്ന പലതരം വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്. നാം ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാര്യങ്ങളാവും ഒരു പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ അറിയുവാന്‍ സാധിക്കുന്നത്. അടുത്തിടെയായി മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിയ്ക്കുന്നുണ്ട്. പെരുമ്പാമ്പ് എന്ന് കേള്‍ക്കുന്നതേ നമുക്കൊക്കെ ഭയമാണ്. ഇത് ആക്രമകാരിയല്ല എങ്കിലും ഇരയെ വിഴുങ്ങാനുള്ള കഴിവ് അതിനുണ്ട്. ചെറിയ മൃഗങ്ങളെ പോലും വളരെ എളുപ്പത്തില്‍ അത് അകത്താക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പെരുമ്പാമ്പിന്റെ വീഡിയോ വീണ്ടും എത്തിയിരിയ്ക്കുകയാണ്. ഒരു പെരുമ്പാമ്പ് മാനിനെ വിഴുങ്ങാന്‍ ശ്രമിക്കുന്നത് ഈ വീഡിയോയില്‍ കാണാം…. എന്നാല്‍, പിന്നീട് സംഭവിച്ചതാണ് ഏവരെയും അതിശയിപ്പിക്കുന്നത്..ഈ വീഡിയോയില്‍ മാനിനെ പെരുമ്പാമ്പ് ആക്രമിക്കുകയാണ്. തന്റെ വലിയ ശരീരം കൊണ്ട് അത് മാനിനെ പൂര്‍ണ്ണമായും കീഴടക്കുകയാണ്. ശ്വസംവിടാന്‍ പോലും സാധിക്കാതെ നിസ്സഹായനായാണ് മാന്‍ കാണപ്പെടുന്നത്. വീഡിയോയിലെ മാനിന്റെ അവസ്ഥ കണ്ടാല്‍ പതിയെ അതിന്റെ ജീവന്‍ നഷ്ടപ്പെടുകയാണ് എന്ന് മനസിലാക്കാം. ആ സമയത്താണ് മാനിന്റെ രക്ഷകയായി ഒരു സ്ത്രീ എത്തുകയും അവര്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും മാനിനെ രക്ഷിക്കുകയും ചെയ്യുന്നത്… ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയ ഉടനെ വൈറലായി മാറിയിരിയ്ക്കുകയാണ്.

#PythonSnake #SwallowDeer #viralvideo